Thursday, August 26, 2010
Sunday, August 15, 2010
പുണ്യങ്ങളുടെ തേന്‍മഴ പെയ്തിറങ്ങുന്ന
വിശുദ്ധ റമളാന്‍ സമാഗതമായി.
റഹ്മത്തും, മഗ്ഫിറത്തും, നരക മോചനവും ആയിരം മാസത്തേക്കാള്‍ മഹത്വമുള്ള ലൈലത്തുല്‍ ഖദ്‌റും, ബദ്‌റും ഉള്‍ക്കൊള്ളുന്ന അനുഗ്രഹീത മാസം!!
തിരുപ്രവാചകര്‍ മുണ്ട് മുറുക്കിയെടുക്കാന്‍ പറഞ്ഞ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ നമുക്ക് സജ്ജരാവാം.. ഖുര്‍ആനിന്റെ മാന്ത്രിക വീചികള്‍കൊണ്ട്് മനസ്സും ശരീരവും വശ്യ സാന്ദ്രമാകട്ടെ..!
ഇതൊരു അസുലഭാവസരം... മഹത്തുക്കള്‍ വിജയം വരിച്ച വഴിയെ നമുക്കും മുന്നേറാം..
കഴിഞ്ഞ കാല പാപകറകളെ കഴുകിക്കളഞ്ഞ് പരലോക മോക്ഷത്തിനായി കരങ്ങളുയര്‍ത്താം...
പുണ്യം നിറഞ്ഞ ഈ മാസത്തെ നമുക്ക് ഹൃദയപൂര്‍വ്വം വരവേല്‍ക്കാം.
ഏവര്‍ക്കും റമളാന്‍ ആശംസകള്‍
Thursday, January 14, 2010

എസ്.എസ്.എഫ്
വഴികാട്ടികള്‍
വഴികാട്ടികള്‍
പുത്തന്‍തെരു: കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം എന്ന പ്രമേയത്തില്‍ അടുത്ത ജനുവരിയില്‍ താനാളൂരില്‍ നടക്കുന്ന എസ്.എസ്.എഫ് താനാളൂര്‍ സെക്‌ടര്‍ സമ്മേളനത്തിന്റെ ഭാഗമായി വഴികാട്ടികള്‍ പുത്തന്‍തെരുവില്‍ നടക്കും. വൈകിട്ട് ആറിന് നടക്കുന്ന പരിപാടി എസ്.എസ്.എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി മീനടത്തൂര്‍ ഉദ്‌ഘാടനം ചെയ്യും. ഹുസൈന്‍ നാളിശ്ശേരി വിഷയാവതരണം നടത്തും. ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, ശരീഫ് സഅദി കെ.പുരം, നസ്വീര്‍ സഖാഫി താനാളൂര്‍, സൈനുദ്ദീന്‍ ബാഖവി പകര, മുസ്‌തഫപുത്തന്‍തെരു, ബഷീര്‍ സഖാഫി ഈസ്റ്റ്‌മീനടത്തൂര്‍, അന്‍വര്‍ സ്വാദിഖ് പകര സംസാരിക്കും. യോഗത്തില്‍ മുജീബ് സഖാഫി വലിയപാടം, സിദ്ധീഖ് മുസ്‌ലിയാര്‍ ഒ.കെ പാറ, അബ്‌ദുല്‍ ഹമീദ് പുത്തന്‍തെരു, ജാബിര്‍ പുത്തന്‍തെരു, ശാഹുല്‍ ഹമീദ് ഒ.കെ പാറ സംബന്ധിച്ചു.
Monday, July 13, 2009
അഫ്‌ലെ ദഅ്വ:
പുത്തന്‍തെരു : എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ് അഫ്‌ലെ ദഅ്‌വ: പ്രവര്‍ത്തക സംഗമം
ഓഫീസില്‍ നടന്നു. സൂപ്പിക്കുട്ടി സഖാഫി താനൂര്‍, ആരിഫ് പുത്തന്‍തെരു നിയന്ത്രിച്ചു. ആധുനിക ഫാഷന്‍ ജ്വരം സാംസ്‌കാരികതയുടെ അസ്ഥിത്വം തകര്‍ക്കുന്നതാണെന്ന് സംഗമം വിലയിരുത്തി. സെക്‌ടര്‍ സാഹിത്യോത്സവില്‍ യൂണിറ്റിന് ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ച പ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. റഷീദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്‌ദുല്‍ ഹമീദ് സി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ടി.കെ സ്വാഗതവും ശിഹാബുദ്ധീന്‍ പി നന്ദിയും അറിയിച്ചു.
Friday, May 22, 2009
യൂണിറ്റ് അര്‍ദ്ദ വാര്‍ഷിക കൗണ്‍സില്‍
പുത്തന്‍തെരു : എസ്.എസ്.എഫ് പുത്തന്‍തെരു യൂണിറ്റ് അര്‍ദ്ദവാര്‍ഷിക കൗണ്‍സില്‍ ആര്‍.എസ്.സി മദാം സോണല്‍ കമ്മിറ്റി അംഗം ശാഹിദ് പുത്തന്‍തെരു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം കബീര്‍ മാസ്റ്റര്‍ നന്നമ്പ്ര ക്ലാസെടുത്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ശിഹാബുദ്ധീന്‍ പി അവതരിപ്പിച്ചു. രിസാല യൂണിറ്റിന്റെ ടാര്‍ജറ്റ് പൂര്‍ത്തീകരിച്ച യൂണിറ്റ് സമിതിയെ അഭിനന്ദിച്ചു. മുഹമ്മദ് ശാഫി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. മുഹമ്മദ് ടി.കെ സ്വാഗതവും ബിലാല്‍ ശാന്തിനഗര്‍ നന്ദിയും അറിയിച്ചു.
Friday, March 6, 2009
റബീഉല്‍ അവ്വല്‍,
AB

റബീഉല്‍ അവ്വല്‍,
ആത്മസാക്ഷാല്‍ക്കാരത്തിന്റെ വസന്തം
SSF
മീലാദ് കാമ്പയിന്‍
Please Visit
http://ssfputhantheru.blogspot.com
email : ssfputhantheru@gmail.com
പുണ്യ റബീഅ് സമാഗതമായി. അന്ത്യപ്രവാചകരുടെ ആഗമനംകൊണ്ട് ധന്യമായ ദിനങ്ങള്‍ക്ക് സ്വാഗതം.. വിശ്വവിമോചനത്തിന് വിജ്ഞാന വജസ്സുകള്‍ വിരിയിച്ച തിരുദൂതര്‍ ആത്മാവിന്റെ വിജയത്തിനായാണ് ഭൂജാതനായത്. അന്ധകാരത്തിന്റെ ദുര്‍മേദസ്സുകളോടുപൊരുതി നിത്യശാന്തിയുടെ വഴിയിലേക്ക് ജനതയെ വഴിനടത്തിയ പുണ്യപ്രവാചകര്‍ ലോകാന്ത്യം വരെയുള്ള സമൂഹത്തിന് നേര്‍മാര്‍ഗ്ഗം വരച്ചുവച്ചാണ് റൗളാശരീഫില്‍ അന്ത്യവിശ്രമംകൊള്ളുന്നത്.
വിശ്വാസി സാഗരത്തിന് ആത്മാനന്തവും സത്വര വിജയവും കരഗതമാക്കാന്‍ നിധാനമാണ് ഹബീബിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തല്‍. സ്‌നേഹ മസ്രണമായ അവിടുത്തെ ജീവിതം പകര്‍ത്തുന്നതോടൊപ്പം പ്രവാചക വിരോധികളെ പ്രതിരോധിക്കാനും നന്മയുടെ പക്ഷംചേര്‍ന്ന് പൊരുതാനും ഈ അവസരം ഉപയോഗപ്പെടുത്തുക.
Please Visit
http://ssfputhantheru.blogspot.com
email : ssfputhantheru@gmail.com
Subscribe to:
Posts (Atom)

