എന്‍ഡോ സള്‍ഫാന്‍
പഠനം വേണ്ട, നടപടി എടുക്കുക
കൊളാഷ് പ്രദര്‍ശനം
കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റ്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ മാരക വിഷമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിലൂടെ തീരാ ദുരിതം അനുഭവിക്കേണ്ടി വന്ന പാവപ്പെട്ട മനുഷ്യരുടെ അതിദയനീയമായ ചിത്രം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി കാസര്‍കോഡ് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി അഞ്ഞൂറിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അനേകം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരും നിത്യരോഗികളുമായി ജീവിതം നരകിച്ച് തീര്‍ക്കേണ്ടിവന്നിട്ടുണ്ട്.
ഇന്ന്, എന്‍ഡോസള്‍ഫാന്‍ എന്ന വിഷലായനി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നമ്മുടെ രാജ്യത്താണ്. കാസര്‍കോഡ് ജില്ലയിലെ ഭീതിതമായ അവസ്ഥ കേട്ടറിഞ്ഞ് ലോകത്ത് അനേകം രാജ്യങ്ങള്‍ ഈ മാരക വിഷം നിരോധിച്ചെങ്കിലും നമ്മുടെ ഗവണ്‍മെന്റ് ഇപ്പോഴും പഠനം നടത്താനുളള ഒരുക്കത്തിലാണ്.
ഈ അനീതിക്കെതിരെ, എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുക, ഇരകള്‍ക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ധാര്‍മിക വിദ്യാത്ഥി സംഘമായ എസ്.എസ്.എഫ് ഇപ്പോള്‍ സമരത്തിലാണ്. രാജ്യത്തെ നികുതി ദായകനായ ഒരു പൗരനെന്ന നിലയില്‍ താങ്കളും ഈ ധര്‍മ സമരത്തിന് പിന്തുണ നല്‍കുക.
No comments:
Post a Comment