Thursday, December 30, 2010


എന്‍ഡോ സള്‍ഫാന്‍
പഠനം വേണ്ട, നടപടി എടുക്കുക

കൊളാഷ് പ്രദര്‍ശനം


കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്ലാന്റ്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ മാരക വിഷമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിലൂടെ തീരാ ദുരിതം അനുഭവിക്കേണ്ടി വന്ന പാവപ്പെട്ട മനുഷ്യരുടെ അതിദയനീയമായ ചിത്രം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി കാസര്‍കോഡ് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി അഞ്ഞൂറിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അനേകം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരും നിത്യരോഗികളുമായി ജീവിതം നരകിച്ച് തീര്‍ക്കേണ്ടിവന്നിട്ടുണ്ട്.
ഇന്ന്, എന്‍ഡോസള്‍ഫാന്‍ എന്ന വിഷലായനി ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നമ്മുടെ രാജ്യത്താണ്. കാസര്‍കോഡ് ജില്ലയിലെ ഭീതിതമായ അവസ്ഥ കേട്ടറിഞ്ഞ് ലോകത്ത് അനേകം രാജ്യങ്ങള്‍ ഈ മാരക വിഷം നിരോധിച്ചെങ്കിലും നമ്മുടെ ഗവണ്‍മെന്റ് ഇപ്പോഴും പഠനം നടത്താനുളള ഒരുക്കത്തിലാണ്.
ഈ അനീതിക്കെതിരെ, എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിക്കുക, ഇരകള്‍ക്ക് നീതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ധാര്‍മിക വിദ്യാത്ഥി സംഘമായ എസ്.എസ്.എഫ് ഇപ്പോള്‍ സമരത്തിലാണ്. രാജ്യത്തെ നികുതി ദായകനായ ഒരു പൗരനെന്ന നിലയില്‍ താങ്കളും ഈ ധര്‍മ സമരത്തിന് പിന്തുണ നല്‍കുക.

Saturday, September 4, 2010

Thursday, August 26, 2010

Sunday, August 15, 2010

പുണ്യങ്ങളുടെ തേന്‍മഴ പെയ്തിറങ്ങുന്ന
വിശുദ്ധ റമളാന്‍ സമാഗതമായി.
ഇനി പുണ്യങ്ങളുടെ വസന്തകാലം.. വിജ്ഞാന സാഗരമായ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പുണ്യമാസം!
റഹ്മത്തും, മഗ്ഫിറത്തും, നരക മോചനവും ആയിരം മാസത്തേക്കാള്‍ മഹത്വമുള്ള ലൈലത്തുല്‍ ഖദ്‌റും, ബദ്‌റും ഉള്‍ക്കൊള്ളുന്ന അനുഗ്രഹീത മാസം!!
തിരുപ്രവാചകര്‍ മുണ്ട് മുറുക്കിയെടുക്കാന്‍ പറഞ്ഞ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ നമുക്ക് സജ്ജരാവാം.. ഖുര്‍ആനിന്റെ മാന്ത്രിക വീചികള്‍കൊണ്ട്് മനസ്സും ശരീരവും വശ്യ സാന്ദ്രമാകട്ടെ..!
ഇതൊരു അസുലഭാവസരം... മഹത്തുക്കള്‍ വിജയം വരിച്ച വഴിയെ നമുക്കും മുന്നേറാം..
കഴിഞ്ഞ കാല പാപകറകളെ കഴുകിക്കളഞ്ഞ് പരലോക മോക്ഷത്തിനായി കരങ്ങളുയര്‍ത്താം...
പുണ്യം നിറഞ്ഞ ഈ മാസത്തെ നമുക്ക് ഹൃദയപൂര്‍വ്വം വരവേല്‍ക്കാം.

ഏവര്‍ക്കും റമളാന്‍ ആശംസകള്‍

Thursday, January 14, 2010


എസ്‌.എസ്‌.എഫ്‌
വഴികാട്ടികള്‍

പുത്തന്‍തെരു: കലുഷ നിലങ്ങളില്‍ ധാര്‍മ്മിക പ്രതിരോധം എന്ന പ്രമേയത്തില്‍ അടുത്ത ജനുവരിയില്‍ താനാളൂരില്‍ നടക്കുന്ന എസ്‌.എസ്‌.എഫ്‌ താനാളൂര്‍ സെക്‌ടര്‍ സമ്മേളനത്തിന്റെ ഭാഗമായി വഴികാട്ടികള്‍ പുത്തന്‍തെരുവില്‍ നടക്കും. വൈകിട്ട്‌ ആറിന്‌ നടക്കുന്ന പരിപാടി എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി മീനടത്തൂര്‍ ഉദ്‌ഘാടനം ചെയ്യും. ഹുസൈന്‍ നാളിശ്ശേരി വിഷയാവതരണം നടത്തും. ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, ശരീഫ്‌ സഅദി കെ.പുരം, നസ്വീര്‍ സഖാഫി താനാളൂര്‍, സൈനുദ്ദീന്‍ ബാഖവി പകര, മുസ്‌തഫപുത്തന്‍തെരു, ബഷീര്‍ സഖാഫി ഈസ്റ്റ്‌മീനടത്തൂര്‍, അന്‍വര്‍ സ്വാദിഖ്‌ പകര സംസാരിക്കും. യോഗത്തില്‍ മുജീബ്‌ സഖാഫി വലിയപാടം, സിദ്ധീഖ്‌ മുസ്‌ലിയാര്‍ ഒ.കെ പാറ, അബ്‌ദുല്‍ ഹമീദ്‌ പുത്തന്‍തെരു, ജാബിര്‍ പുത്തന്‍തെരു, ശാഹുല്‍ ഹമീദ്‌ ഒ.കെ പാറ സംബന്ധിച്ചു.